David was sure that God is refuge. Normally King is the protector of the subject. But here, Saul, his king failed to protect him. Rather, he himself saught to take David's life. So David turned to God for his protection. And of course he got it.
സദൃശ വാക്യങ്ങള്‍ 10:31
അടുത്തകാലത്ത് നടന്ന ഒരു പഠനം രസകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നു. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരത്തിനു വേണ്ടി ചിലവഴിക്കുന്നു. മിക്കയാളുകളും ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ 50 പേജുവരുന്ന ഒരു പുസ്തകം നിറയ്ക്കാന്‍ മതിയായതാണ്. ഒരു വര്‍ഷം ഒരാള്‍ പറയുന്ന വാക്കുകള്‍ക്കുള്ള വകയുണ്ട്.
നാം പറയുന്ന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍, നമ്മുടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ എത്രയും മോശമായതാ യിരുന്നുവേന്ന് നമുക്കു തന്നെ ബോധ്യപ്പെട്ടേനെ.
ഈ അദ്ധ്യായത്തില്‍ 11 വാക്യങ്ങളില്‍ ബുദ്ധിമാന്റെയും മൂഢന്റെയും വാക്യങ്ങളെ താരതമ്യപ്പെടുത്തുന്നുണ്ട്.കല്‍പനകളെ കൈക്കൊള്ളുന്നു (10:8)
ജ്ഞാനി കല്‍പനകള്‍ കൈക്കൊള്ളുകയും അനുസരിക്കുകയും ചെയ്യു മ്പോള്‍ ഭോഷന്‍ അവ നിരസിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
നീതിമാന്റെ വാക്കുകള്‍ ജീവന്‍ പ്രദാനം ചെയ്യുമ്പോള്‍ ഭോഷന്റെ അധരം അവനെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ജ്ഞാനി പരിജ്ഞാനം അടക്കി വെയ്ക്കുന്നു. ഭോഷന്‍ തന്റെ അല്‍പ ജ്ഞാനം പ്രസിദ്ധമാക്കി അപകടത്തില്‍ പെടുന്നു.
നീതിമാന്റെ വാക്കുകള്‍ ജ്ഞാനം മുളപ്പിക്കുന്നതാണ്. മറ്റുള്ളവരും ജ്ഞാനം പ്രാപിക്കും. ഭോഷന്റെ നാവ് അവനു തന്നെ ദോഷം ചെയ്യും.
നീതിമാന്‍ താന്‍ സംസാരിക്കേണ്ടത് എന്താണെന്ന് മനസിലാക്കുന്നു. ഭോഷന്‍ തനിക്ക് തോന്നുന്നത് വിളിച്ചു പറയുന്നു.
നീതിമാന്റെ വാക്കുകള്‍ കേള്‍വിക്കാരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതാണ്. ഭോഷന്റെ വാക്കുകള്‍ നിരാശപ്പെടുത്തുകയും അധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ നീതിമാന്മാരുടെ (ബുദ്ധിമാന്മാരുടെ) വാക്കുകള്‍ ചുരുക്കവും സന്ദര്‍ഭത്തിനിണങ്ങിയതും, ഫലകരവും ജീവന്‍ പകരുന്നതും ധൈര്യപ്പെടുത്തുന്നതും ആയിരിക്കും. ഭോഷന്റെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതും ധാരാളം വക്രതയുള്ളതും ആയിരിക്കും.
ഫ്രെഡറിക് ബ്യുക്നെര്‍ തന്റെ മാഗ്നിഫിഷന്റ് ഡിഫീറ്റ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കുക: ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഒരു പുരുഷന്‍ ചാടിവീണു. അവന്‍ യാക്കോബിനെ വട്ടം പിടിച്ചു, ഇരുവരും നിലത്തുവീണു. ഇരുട്ടില്‍ ഇരു ശരീരങ്ങളും ഏറ്റുമുട്ടി. എതിരാളിയുടെ മുഖം ഭയാനകമായിരുന്നു, അതിലേറെയായിരുന്നു അയാളുടെ ശക്തി. ഒരു മനുഷ്യന് അന്യമായിരുന്ന ശക്തിയായിരുന്നു അത്. രാത്രി മുഴുവനും പ്രഭാതം വരെ അവര്‍ മല്ലടിച്ചുകൊണ്ടിരുന്നു. പ്രഭാതത്തില്‍ ഒരു അത്ഭുതം സംഭവിക്കുവാന്‍ പോകുന്നു എന്നു തോന്നി. യാക്കോബ് ജയിച്ചു കയറുകയാണ്. പ്രഭാതമാകുമ്മുമ്പ് തന്നെ വിടുവാന്‍ അവന്‍ യാക്കോബിനോട് യാചിച്ചു. എന്നാല്‍ പെട്ടെന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്.
പെട്ടെന്നവന്‍ യാക്കോബിന്റെ തുടയുടെ തടം തൊട്ടു. അടുത്ത നിമിഷം നിസ്സഹായനായി, കാല്‍ ഉളുക്കിയവനായി യാക്കോബ് നിലത്തുവീണു. ഇതിങ്ങനെ മാത്രമേ സംഭവിക്കൂ എന്നും യാക്കോബിന്റെ ബലം മുഴുവനും ചോര്‍ന്നുപോകും വരെ ദൂതന്‍ അവനെ അനുവദിക്കുക ആയിരുന്നു എന്നും നമുക്കറിയാം. അവന്‍ യഥാര്‍ത്ഥത്തില്‍ തോറ്റു എന്നെ അവനറിയണമായിരുന്നു. അവന്റെ കുശാഗ്രബുദ്ധിയല്ല അവനിതു നേടിക്കൊടുത്തതെന്ന് അവനറിയണമായിരുന്നു. എങ്കിലും യാക്കോബ് പിടി വിട്ടില്ല, പക്ഷേ അത് പോരിന്റെ ആയിരുന്നില്ല, മറിച്ച് ആവശ്യതിന്റെ മുങ്ങിത്താഴുന്ന മനുഷ്യന്റെ പിടുത്തം ആയിരുന്നു.
എതിരാളിയുടെ മുഖം കാണാന്‍ പാകത്തില്‍ സൂര്യന്‍ ഉദിച്ചു. അവന്‍ കണ്ടത് മരണത്തേക്കാള്‍ ഭയാനകമായിരുന്നു-അതു സ്നേഹത്തിന്റെ മുഖമായിരുന്നു. അതു വിശാലവും ശക്തവും കഷ്ടതയാല്‍ പാതി തകര്‍ന്നതും എന്നാല്‍ സന്തോഷത്താല്‍ ജ്വലിക്കുന്നതും ആയിരുന്നു. യാക്കോബ് അവനോടു കെഞ്ചി, "എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ വനിന്നെ വിടുകയില്ല." തന്റെ കൗശലത്താലൊ ശക്തിയാലോ നേടാവുന്ന ഒരു അനുഗ്രഹം അല്ല അവനു വേണ്ടത് മറിച്ച് ദാനമായി ലഭിക്കുന്ന അനുഗ്രഹമാണ് അവനാഗ്രഹിച്ചത്. (Frederick Buechner, The Magnificent Defeat, Sanfrancisco: HarperCollins, 1966, pp. 17-18)
അവന്റെ ഓട്ടം നിന്നു, അവന്റെ ഭയം മാറി. പിന്നീടൊരിക്കലും യാക്കോബ് ഭയന്നില്ല. അവന്‍ കാണേണ്ടവനെ കണ്ടു. അതെ നമുക്കും വേണ്ടത് ഒരു കണ്ടുമുട്ടലാണ്. ഒരു വിസ്മയാവഹമായ പരാജയം!
പതുക്കെ പോകൂ, നിനക്കു കൂടുതല്‍ കാലം ജീവിക്കാം

ഒരു അപ്പനും മകനും തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയില്‍ കൃഷി ചെയ്തു ജീവിച്ചിരുന്നു. വര്‍ഷത്തില്‍ അനേക പ്രാവശ്യം അവര്‍ തങ്ങളുടെ വിളവുകളുമായി പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. പിതാവു വളരെ ശാന്തനും എല്ലാം സാവധാനം ചെയ്യുന്നവനും മകന്‍ അക്ഷമനും തിടുക്കക്കാരനും ആയിരുന്നു.
ഒരിക്കല്‍ അവര്‍ തങ്ങളുടെ വിളവുകള്‍ വണ്ടിയില്‍ കയറ്റി അതിരാവിലെ ചന്തയിലെക്കു പുറപ്പെട്ടു. അതിവേഗത്തില്‍ പകലും രാത്രിയും യാത്ര ചെയ്താല്‍ അടുത്ത ദിവസം രാവിലെ പട്ടണത്തില്‍ എത്താമെന്നു മകന്‍ കണക്കു കൂട്ടി. അതനുസരിച്ച് അവന്‍ കാളകളെ അതിവേഗം ഓടിച്ചു. "പതുക്കെ പോകൂ മകനേ, നിനക്കു കൂടുതല്‍ കാലം ജീവിക്കാം" പിതാവു പറഞ്ഞു.
"പക്ഷേ എല്ലാവര്‍ക്കും മുന്‍പേ ചന്തയില്‍ എത്തിയാല്‍ നമുക്കു കൂടുതല്‍ വിലയ്ക്കു സാധനങള്‍ വില്‍ക്കാന്‍ കഴിയും" മകന്‍ പറഞ്ഞു. പിതാവു മറുപടി പറഞ്ഞില്ല. സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചു. മകന്‍ കാളകളെ അടിക്കുകയും അതിവേഗം പോകാന്‍ ഉത്സാഹിപ്പിക്കുകയും ചെയ്തു.
നാലു മണിക്കൂര്‍ കഴിഞ്ഞ് അവര്‍ ഒരു കുടിലിന്റെ മുന്‍പിലെത്തി. "ഇതു നിന്റെ അമ്മാവന്റെ വീടാണ്. നമുക്കൊന്നു കയറിയിട്ടു പോകാം". പിതാവു പറഞ്ഞു. "ഇപ്പോള്‍ തന്നെ ഒരു മണിക്കൂര്‍ വൈകി. നമുക്കു പോകാം." മകന്‍ ദേഷ്യപ്പെട്ടു. "എന്നാല്‍ പിന്നെ ചില മിനിറ്റുകള്‍ സാരമില്ല" പിതാവ് ഇറങ്ങിക്കഴിഞ്ഞു. അളിയനുമായി സല്ലപിച്ച് ഒരു മണിക്കൂര്‍ കടന്നുപോയി. തുടര്‍ന്നുള്ള യാത്രയില്‍ പിതാവാണ് കാളകളെ നയിച്ചത്. വഴി രണ്ടായി പിരിയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ പിതാവു വലത്തേക്കു തിരിച്ചു. "ഇടതു വശത്തെ വഴിയാണ് എളുപ്പം" മകന്‍ പറഞ്ഞു. "എനിക്കറിയാം. പക്ഷേ ഈ വഴി മനോഹരമാണ്" പിതാവു പറഞ്ഞു. "സമയത്തിന് ഒരു വിലയുമില്ലേ?" മകന്‍ അക്ഷമനായി ചോദിച്ചു.
"ഞാന്‍ സമയത്തെ ബഹുമാനിക്കുന്നു. അതുകൊണ്ട് അതു പൂര്‍ണ്ണമായും ആസ്വദിക്കണമെന്നു ഞാനാഗ്രഹിക്കുന്നു." പിതാവു ശാന്തനായി പറഞ്ഞു. അദ്ദേഹം പ്രക്രുതി ഭംഗി ആസ്വദിച്ച് പതുക്കെ കാളകളെ നടത്തി. നല്ല ഒരു പൂന്തോട്ടത്തിനരികില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. "നമുക്കിന്ന് ഇവിടെ ഉറങ്ങാം."
"ഇനി മേലാല്‍ ഞാന്‍ അച്ചന്റെ കൂടെ യാത്രചെയ്യുകയില്ല" മകന്‍ പറഞ്ഞു. അയാള്‍ വെളുക്കുവോളം അക്ഷമനായി ഉറങ്ങാതെ കിടന്നു. പിതാവ് ആകാശത്തിലെ നക്ഷത്രങളെ കണ്ടും കുളിര്‍കാറ്റേറ്റും കിടന്ന് അറിയാതെ ഉറങ്ങിപ്പോയി.
സൂര്യന്‍ ഉദിക്കും മുന്‍പെ മകന്‍ പിതാവിനെ ഉണര്‍ത്തി. അവര്‍ യാത്ര തുടര്‍ന്നു. ഒരു മൈല്‍ പോയിക്കാണും, മറ്റൊരു വണ്ടി ചെളിയില്‍ താണു കിടക്കുന്നത് അവര്‍ കണ്ടു. "നമുക്കയാളെ സഹായിക്കാം" പിതാവു പറഞ്ഞു. മകനു കലി കയറി, "ഇനിയും സമയം കളയാനോ?"
"ശാന്തനാകൂ മകനേ ... നിനക്കും ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കവുന്നതേയുള്ളു. നാം മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കണം. അതു മറക്കരുത്." മകന്‍ മിണ്ടിയില്ല.
ആ വണ്ടി വലിച്ച് റോഡില്‍ കയറ്റിയപ്പോള്‍ എട്ടുമണിയായി. പെട്ടെന്ന് ഒരു വലിയ മിന്നല്‍ ആകാശത്തെ ഭേദിച്ചു. തുടര്‍ന്നു കാതടപ്പിക്കുന്ന ഒരു ശബ്ദവും കേട്ടു. ആകാശം കറുത്തിരുണ്ടു. "പട്ടണത്തില്‍ വലിയ മഴയാണെന്നു തോന്നുന്നു" പിതാവു പറഞ്ഞു. "നാം വേഗം പോയിരുന്നു എങ്കില്‍ ഇപ്പോഴിതെല്ലാം വിറ്റു തീര്‍ന്നേനേ." മകന്‍ പല്ലിറുമ്മി.
"സാരമില്ല, നിനക്കു കൂദുതല്‍ കാലം ജീവിക്കാം. നിനക്കു ജീവിതം കൂടുതല്‍ കാലം ആസ്വദിക്കാം" പിതാവു പറഞ്ഞു.
പട്ടണത്തിനു സമീപത്തുള്ള മലമുകളില്‍ അവര്‍ എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. അവര്‍ അവിടെ നിന്നു താഴേക്കു വളരെ സമയം നോക്കിനിന്നു. രണ്ടുപേരും ഒന്നും പറഞ്ഞില്ല. ഒടുവില്‍ പിതാവിന്റെ തോളില്‍ കൈവെച്ചിട്ടു മകന്‍ പറഞ്ഞു "അച്ചന്‍ പറഞ്ഞത് എനിക്കിപ്പോള്‍ മനസ്സിലായി."
അവര്‍ തങ്ങളുടെ വണ്ടി തിരിച്ച് ഒരിക്കല്‍ ഹിരോഷിമാ ആയിരുന്ന പട്ടണത്തില്‍നിന്നും സാവധാനം നടന്നു നീങ്ങി.
(From Come Before Winter by Charles Swindoll)

സങ്കീര്‍ത്തനം 28
അന്ധകാരതിന്റെയും നിരാശയുടെയും നടുവില്‍ ഒരു പ്രാര്‍ത്ഥന.
1. അപേക്ഷ (വാക്യം 1,2) ഞാന്‍ വിളിച്ചപേക്ഷിക്കുന്നു.
- മൗനം. മിണ്ടാതിരിക്കരുതേ. ദൈവം ഉത്തരം നല്‍കേണ്ട ഏറ്റവും അത്യാവശ്യ സമയമിതാണ്.
- എന്റെ യാചന (വാ. 2). ദൈവം നിരസിക്കുകയില്ല എന്ന വിശ്വാസം. യാചനകള്‍ എന്ന ബഹുവചന രൂപം അനേകഅപേക്ഷകള്‍ സമര്‍പ്പിച്ചു എന്നതിന്റെ തെളിവാണ്.
- അവരുടെ ക്രിയ. (വാ.3,4). അകൃത്യം. അവര്‍ അകൃത്യം പ്രവര്‍ത്തിക്കുന്നവരും ദുഷ്ടത ചെയ്യുന്നവരുമാണ്.
- അവരുടെ അന്ത്യം (വാ. 5). അവന്‍ അവരെ ഇടിച്ചുകളയും. എത്ര ഭയാനകമായ അന്ത്യം.
- ഉത്തരം ലഭിച്ചു(വാ. 6). യാചന കേട്ടിരിക്കുന്നു. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് മറുപടി നിശ്ചയമാണ്.
- സഹായം ലഭിച്ചു(വാ. 7,8). നന്മയുടെ ഏറ്റുപറച്ചില്‍. ദൈവത്തില്‍ നിന്നും ശക്തിയും സഹായവും ലഭിച്ചവര്‍അതേറ്റുപറയണം.
- സമാധാനം ലഭിച്ചു(വാ. 9). എന്നേക്കും വഹിക്കും. അതേ ദൈവം തന്റെ ജനത്തെ എന്നേക്കും നടത്തുന്നവനാണ്. സകല ബുദ്ധിയേയും കവിയുന്ന സമാധാനം അവന്‍ നല്‍കുന്നവനാണ് (ഫിലി. 4:6). അവന്‍ അവരുടെ ഇടയനായിഅവരെ എന്നേക്കും നടത്തും (സങ്കീര്‍. 23).
താഴ്‌വരയില്‍ "കൂടി" നടക്കുക ഭവനത്തില്‍ "വസിക്കുക"
താഴ്‌വരയില്‍ "കൂടി" നടക്കുക
ഭവനത്തില്‍ "വസിക്കുക"
മാത്യു പാലത്തുങ്കല്‍
വിഖ്യാത സുവിശേഷകനും ഗ്രന്ഥകാരനുമായ ചാള്‍സ് അല്ലന്‍ തന്റെ "ഗോഡ്സ് സൈക്യാട്രി" എന്ന ഗ്രന്ഥത്തില്‍ തന്റെ ശുശ്രൂഷാ വേളയില്‍ നടന്ന ഒരു സംഭവം വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ബിസ്സിനസുകാരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. കഠിനാധ്വാനംകൊണ്ട് ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിയ വ്യക്തിയാണയാള്‍. എന്നാല്‍ അയാള്‍ക്കിപ്പോള്‍ സമാധാനമില്ല. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ബിസ്സിനസില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. ഒരുപാടു ഡോക്ടര്‍മാരെ കണ്ടു, ധാരാളം മരുന്നുകള്‍ കഴിച്ചു, ഒരു ഫലവുമില്ല. ഒടുവില്‍ ഒരു ശുശ്രൂഷകനെ കാണാന്‍ അയാളുടെ ഡോക്ടര്‍ ഉപദേശിച്ചു. അങ്ങനെയാണ് അല്ലനെ കാണാന്‍ അയാള്‍ എത്തിയത്.
പാസ്റ്റര്‍ അയാള്‍ പറയുന്നത് സശ്രദ്ധം കേട്ടു. എന്നിട്ട് ഒരു കടലാസെടുത്ത് ഒരു കുറിപ്പടി എഴുതി അയാളെ ഏല്‍പിച്ചു. ഇരുപത്തി മൂന്നാം സങ്കീര്‍ത്തനമാണ് അദ്ദേഹം എഴുതിയത്, ഏഴു ദിവസത്തേക്ക് ദിവസം അഞ്ചു പ്രാവശ്യം വീതം താന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തന്നെ അതു സേവിക്കണമെന്നദ്ദേഹം നിഷ്കര്‍ഷിച്ചു. അതിരാവിലെ ഉണരുമ്പോള്‍ ആദ്യം വായിക്കേണ്ടത് അതാണ്. വെറുതെ വായിച്ചു വിട്ടാല്‍ പോരാ, മനഃപാഠം ചൊല്ലുകയും അരുത്. ശ്രദ്ധാപൂര്‍വ്വം, ധ്യാനപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കണം. ഓരോ വാക്കും ആത്മാവിനെ സ്പര്‍ശിക്കണം. പ്രഭാത ഭക്ഷണത്തിനുശേഷവും, ഉച്ചഭക്ഷണത്തിനുശേഷവും, അത്താഴത്തിനുശേഷവും, ഒടുവില്‍ കിടക്കാന്‍ പോകുന്നതിനുമുമ്പും ഇപ്രകാരം വായിക്കണം. അയാള്‍ അതനുസരിച്ചു, ഒരാഴ്ച കഴിയും മുമ്പ് അയാളുടെ സ്ഥിതി മെച്ചപ്പെട്ടു.1
ഇരുപത്തി മൂന്നാം സങ്കീര്‍ത്തനം ഒരു ചിന്താസരണിയാണ്, ഒരു ജീവിത ശൈലിയാണ്. ഇടയനായ കര്‍ത്താവിനോടൊപ്പം നടക്കുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും ഭക്തിപൂര്‍വമായ അനുസരണവും അതു നമ്മിലുളവാക്കും.
ഇടയനോടൊപ്പം സഞ്ചരിക്കുന്ന ആടിന്റെ യാത്രയാണ് സങ്കീര്‍ത്തനത്തിന്റെ ചിന്താവിഷയം. യാത്രയിലൊരിക്കല്‍ ആടിന് കൂരിരുള്‍ താഴ്‌വരയിലൂടെ കടക്കേണ്ടി വരുന്നുണ്ട്. എങ്കിലും അതിനു ഭയമില്ല. കാരണം, അതൊരു "കടന്നുപോക്ക്" മാത്രമാണ്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത്, താന്‍ കൂരിരുള്‍ താഴ്‌വരയിലൂടെ "നടക്കുന്നു" എന്നാണ്, അവിടെ 'വസിക്കുന്നു' എന്നല്ല. അവന്‍ "വസിക്കുന്നത്" താഴ്‌വരയിലല്ല, യഹോവയുടെ ആലയത്തിലാണ്.
നമ്മില്‍ പലരും താഴ്‌വരയില്‍ വസിക്കുകയും ആലയത്തിലൂടെ കടക്കുകയുമാണ്. പ്രശ്നങ്ങളുടെ താഴ്‌വരയില്‍ എത്തുമ്പോള്‍ അവിടെ സ്ഥിരവാസമാണ് നാം പ്രതീക്ഷിക്കുന്നത്. താഴ്‌വര കടന്നുപോകാനുള്ള വഴിയാണ്, പാര്‍ക്കാനുള്ള ഇടമല്ല. പര്‍വത പ്രദേശങ്ങളിലെ ഉടുങ്ങിയ താഴ്‌വരകളില്‍ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം കടന്നുചെല്ലുകയില്ല. വന്യമൃഗങ്ങളുടെ വിഹാര ഭൂമിയായിരിക്കും അത്തരം സ്ഥലങ്ങള്‍. എങ്കിലും മലമുകളിലെ വിശാലമായ പുല്‍മേടുകളിലേക്ക് ആടുകളെ നയിക്കുവാന്‍ ഇടയന് ഇതല്ലാതെ വേറെ വഴിയില്ല. നിത്യമായി പാര്‍ക്കുവാനുള്ള ആലയത്തില്‍ എത്തുവാനുള്ള പാത ഈ താഴ്‌വരയിലൂടെയാണ്. എങ്കിലും കൂരിരുള്‍ താഴ്‌വര അപകടരഹിതമായി തരണം ചെയ്യുവാന്‍ കഴിയുന്നത് ഇടയന്റെ സാന്നിധ്യം ഉള്ളതിനാലാണ്. "നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ." അത് അത്ഭുതവുമല്ല, കാരണം, താഴ്‌വരയിലൂടെ നടത്തുകയെന്നത് ഇടയന്റെ പദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ അവന്‍ ആടിന്റെ മുമ്പില്‍ തന്നെയുണ്ടാകും.
നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ കൂരിരുള്‍ താഴ്‌വരയിലൂടെ നാം കടക്കേണ്ടി വന്നേക്കാം: രോഗം, വിവിധ പ്രയാസങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമ്പത്തിക പ്രതിസന്ധികള്‍, തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ, തെറ്റായ ആരോപണങ്ങള്‍ എന്നിവ. എന്നാല്‍ ഇത്തരം താഴ്‌വരകളുടെ വക്കിലെത്തുമ്പോള്‍ ഓര്‍ക്കുക, അതിനപ്പുറം വിശാലമായ ഒരു മേച്ചില്‍പുറമുണ്ട്. താഴ്‌വര താണ്ടുന്നത് നാം തനിയെ അല്ല, ഇടയന്‍ മുമ്പില്‍ നടക്കുന്നുണ്ട്. ഒരു ഇടയനും ആടിനെ തനിയെ വിടുകയില്ല.
"ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും." താഴ്‌വര തരണം ചെയ്യുന്ന ആട് പിന്നീട് വിരിച്ചൊരുക്കിയ മേശയുള്ള, നിറഞ്ഞുകവിയുന്ന പാനപാത്രമുള്ള യജമാനന്റെ ഭവനത്തില്‍ നിത്യമായി വസിക്കും. ഈ കാഴ്ചകള്‍ മുന്‍പിലുള്ളവരാണ് താഴ്‌വര സന്തോഷപൂര്‍വ്വം തരണം ചെയ്യുന്നത്. യഹോവയുടെ ഭവനം ആടിന്റെ സ്വന്തമാണ്. അവിടെ അന്യനായിട്ടല്ല അവന്‍ വസിക്കുന്നത്, അതിഥിയായിട്ടോ, അവകാശിയായിട്ടോ ആണ്.
"ഹോം സ്വീറ്റ് ഹോം" എന്ന വിഖ്യാത ഗാനം രചിച്ച ജോള്‍ ഹൊവാര്‍ഡ് പെയ്ന്ന് സ്വന്തമായി ഒരു ഭവനമില്ലായിരുന്നു. കടുത്ത ഏകാന്തത അദ്ദേഹം അനുഭവിച്ചു. ഒരിക്കല്‍ ഒരു നഗരത്തില്‍ വെച്ച് ഏകാന്തത അസഹനീയമായപ്പോള്‍ അദ്ദേഹം നഗരപ്രാന്തത്തിലേക്കു നടക്കുവാനാരംഭിച്ചു. പെട്ടെന്ന് ശക്തമായ കാറ്റും മഴയു ആരംഭിച്ചു. അദ്ദേഹം ഓടി അടുത്തു കണ്ട ഒരു വീടിന്റെ പോര്‍ച്ചില്‍ കയറി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ആ വീടിനുള്ളില്‍ വിളക്കുകള്‍ തെളിഞ്ഞു. ഒപ്പം പിയാനോയിലൂടെ മധുരമായ സംഗീതം ഒഴുകാനാരംഭിച്ചു. ആ വീട്ടിലുള്ളവര്‍ ചേര്‍ന്ന് ഒരു ഗാനമാലപിക്കുവാനാരംഭിച്ചു. അവര്‍ പാടിയ പാട്ട് ഏതെന്നോ? "ഹോം സ്വീറ്റ് ഹോം." പെയ്നിന് ഉണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അധികം കഴിഞ്ഞില്ല, ആ ഭവനത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. കുടുംബനാഥന്‍ ഇരുകരങ്ങളും നീട്ടി ആ അപരിചിതനെ വീട്ടിലേക്കു സ്വാഗതം ചെയ്തു. "ഹോം സ്വീറ്റ് ഹോം" എന്നതിന്റെ അര്‍ത്ഥം പാട്ടുകാരന്‍ ശരിക്കും ഗ്രഹിച്ചു.2
കൂരിരുള്‍ താഴ്‌വരയിലൂടെ നടന്നു തളര്‍ന്ന തന്റെ പൈതലിനെ ദൈവം ഭവനത്തിലേക്കു സ്വീകരിക്കുന്നത് ഇപ്രകാരമായിരിക്കും: "വരിക, എന്റെ ഭവനത്തില്‍ വന്നു ദീര്‍ഘകാലം വസിക്കുക."
1. Charles L. Allen, God’s Psychiatry, Old Tappan, NJ.: Fleming H. Revell Co., nd. pp. 13, 14.
2. R. L. Moyer, The Psalm of Psalms,






