"ഒരു പടക് കിഴക്കോട്ടു സഞ്ചരിക്കുന്നു ... മറ്റൊന്ന് പടിഞ്ഞാറോട്ടും. രണ്ടും ഒരു കാറ്റിനാല്‍ നീങ്ങുന്നു. കാറ്റിന്റെ ഗതിയല്ല ലക്ഷ്യം
നിര്‍ണയിക്കുന്നത്, മറിച്ച് കപ്പല്‍ പായ ആണ്
ലക്ഷ്യം
നിശ്ചയിക്കുന്നത്.
കടലില്‍ പടകുകള്‍ നീങ്ങുന്നത് ആദ്യമായി കാണുന്ന മനുഷ്യന് ഒരേ കാറ്റിനാല്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്നു അത്ഭുതപ്പെടും. ഒരേ കാറ്റിനാല്‍ പടകുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നു!
പായയുടെയും കാറ്റിന്റെയും ഈ തത്വം യാക്കോബ് തന്റെ ലേഖനത്തില്‍ പറയുന്നു (1:2-12). ചിലയാളുകള്‍ സാഹചര്യത്തിന്റെ പിടിയില്‍ പെട്ട് നിരാശയിലേക്കും നാശത്തിലേക്കും സഞ്ചരിക്കുന്നു. പ്രശ്നങ്ങള്‍ വരുന്നു ... പരാജയം ... നിരാശ .. ദുരിതം ..അങ്ങനെ ആ ജീവിതം അവസാനിക്കുന്നു. മറ്റു ചിലര്‍ അതെ സാഹചര്യങ്ങളില്‍ കൂടെ കടന്നുപോകുന്നു. പക്ഷേ അവര്‍ സഹിഷ്ണുത ഉള്ളവര്‍ ആകുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു. സകല പരീക്ഷകളും ജയിച്ച് അവര്‍ കൂടുതല്‍ ശക്തരും മൂര്ച്ചയുള്ളവരും ആയിത്തീരുന്നു.
വ്യത്യാസം ഓരോരുത്തരുടെയും മനോഭാവമാണ്.
സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയും സുഖങ്ങള്‍ക്ക് വേണ്ടിയും പായുന്ന മനുഷ്യന് പരീക്ഷകളിലും പ്രശ്നങ്ങളിലും അകപ്പെടുകയും അവരുടെ പടകു തകര്‍ന്നുപോകയും ചെയ്യും. എന്നാല്‍ ദൈവത്തില്‍ മനസ്സുറപ്പിക്കുന്ന മനുഷ്യന് ദൈവത്തെ പിന്തുടര്ന്ന് അവന്റെ
ലക്ഷ്യം
സ്ഥാനത്ത്
എത്തിച്ചേരും.
നിങ്ങളുടെ കപ്പല്‍ പായ
ഏ
തു ദിശയിലേക്കാണ് ഉറപ്പിച്ചിരിക്കുന്നത്?