
Showing posts with label അവന്റെ പദ്ധതി. Show all posts
Showing posts with label അവന്റെ പദ്ധതി. Show all posts
അവന്റെ പദ്ധതി
അവന്റെ "മികച്ചതില്‍" ആശ്രയിക്കുന്നവര്‍ക്കായി
സന്തോഷത്തിനും അനുഗ്രഹത്തിനും ഒപ്പം
പരീക്ഷകളും ശോധനകളും ഹൃദയ വേദനകളും
നിങ്ങള്‍ക്കുണ്ടാകും
പക്ഷെ ഏറ്റവും മികച്ചത് അവന്‍ അറിയുന്നു!
ദൈവത്തിന്റെ വഴിയെപ്പോഴും സമ്പൂര്‍ണം
അവന്റെ ജ്ഞാനം ഒരിക്കലും പഴകുന്നില്ല
പരീക്ഷകളിലും ശോധനകളിലും അവന്റെ അത്ഭുതം നിങ്ങള്‍ കാണും
അവന്റെ സമ്പൂര്‍ണ പദ്ധതി നിങ്ങള്‍ അറിയും
അവന്റെ നിയന്ത്രണത്തില്‍ നിങ്ങള്‍ വിശ്രമിക്കും
അവന്റെ സ്നേഹ ഹൃദയം മുകളില്‍നിന്നു കാണുന്നു
നിങ്ങളുടെ പാദങ്ങള്‍ പോകേണ്ട പാതകള്‍
ഒരു തവണ ഒരു ചുവട്, അവന്റെ കരം നിങ്ങളുടെതില്‍
അവന്റെ ഹിതം നിങ്ങള്‍ മറക്കുകില്ല
സമ്പൂര്‍ണമായി സമര്‍പ്പിച്ചാല്‍, അവന്റെ വിളിയെ അനുസരിച്ചാല്‍
അവന്‍ കൈവിടുകയില്ല!
- ഗ്ലാഡിസ് എം. ബോവ്മാന്‍

