Posted by Mathew Palathunakal Tuesday, August 14, 2012


God is Our Refuge

Posted by Mathew Palathunakal Friday, June 17, 2011

David was sure that God is refuge. Normally King is the protector of the subject. But here, Saul, his king failed to protect him. Rather, he himself saught to take David's life. So David turned to God for his protection. And of course he got it.


ONly God can protect us from our enemies. And He is more willing to do that. Let us trust in Him

നീതിമാന്റെ അധരം

Posted by Mathew Palathunakal Sunday, October 18, 2009

സദൃശ വാക്യങ്ങള്‍ 10:31
അടുത്തകാലത്ത്‌ നടന്ന ഒരു പഠനം രസകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നു. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരത്തിനു വേണ്ടി ചിലവഴിക്കുന്നു. മിക്കയാളുകളും ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ 50 പേജുവരുന്ന ഒരു പുസ്തകം നിറയ്ക്കാന്‍ മതിയായതാണ്‌. ഒരു വര്‍ഷം ഒരാള്‍ പറയുന്ന വാക്കുകള്‍ക്കുള്ള വകയുണ്ട്‌.
നാം പറയുന്ന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍, നമ്മുടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ എത്രയും മോശമായതാ യിരുന്നുവേന്ന്‌ നമുക്കു തന്നെ ബോധ്യപ്പെട്ടേനെ.
ഈ അദ്ധ്യായത്തില്‍ 11 വാക്യങ്ങളില്‍ ബുദ്ധിമാന്റെയും മൂഢന്റെയും വാക്യങ്ങളെ താരതമ്യപ്പെടുത്തുന്നുണ്ട്‌.

  1. കല്‍പനകളെ കൈക്കൊള്ളുന്നു (10:8)

  2. ജ്ഞാനി കല്‍പനകള്‍ കൈക്കൊള്ളുകയും അനുസരിക്കുകയും ചെയ്യു മ്പോള്‍ ഭോഷന്‍ അവ നിരസിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
  3. ജീവന്റെ ഉറവ (10:11)

  4. നീതിമാന്റെ വാക്കുകള്‍ ജീവന്‍ പ്രദാനം ചെയ്യുമ്പോള്‍ ഭോഷന്റെ അധരം അവനെ പ്രശ്നങ്ങളിലേക്ക്‌ നയിക്കുന്നു.
  5. പരിജ്ഞാനം അടക്കിവെയ്ക്കുന്നു (10:14,19)

  6. ജ്ഞാനി പരിജ്ഞാനം അടക്കി വെയ്ക്കുന്നു. ഭോഷന്‍ തന്റെ അല്‍പ ജ്ഞാനം പ്രസിദ്ധമാക്കി അപകടത്തില്‍ പെടുന്നു.
  7. ജ്ഞാനം പകരുന്നു (10:31)

  8. നീതിമാന്റെ വാക്കുകള്‍ ജ്ഞാനം മുളപ്പിക്കുന്നതാണ്‌. മറ്റുള്ളവരും ജ്ഞാനം പ്രാപിക്കും. ഭോഷന്റെ നാവ്‌ അവനു തന്നെ ദോഷം ചെയ്യും.
  9. ശരിയും തെറ്റും തിരിച്ചറിയുന്നു (10:32)

  10. നീതിമാന്‍ താന്‍ സംസാരിക്കേണ്ടത്‌ എന്താണെന്ന്‌ മനസിലാക്കുന്നു. ഭോഷന്‍ തനിക്ക്‌ തോന്നുന്നത്‌ വിളിച്ചു പറയുന്നു.
  11. മറ്റുള്ളവരെ പോഷിപ്പിക്കും (10:21)

  12. നീതിമാന്റെ വാക്കുകള്‍ കേള്‍വിക്കാരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതാണ്‌. ഭോഷന്റെ വാക്കുകള്‍ നിരാശപ്പെടുത്തുകയും അധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
    ചുരുക്കത്തില്‍ നീതിമാന്മാരുടെ (ബുദ്ധിമാന്മാരുടെ) വാക്കുകള്‍ ചുരുക്കവും സന്ദര്‍ഭത്തിനിണങ്ങിയതും, ഫലകരവും ജീവന്‍ പകരുന്നതും ധൈര്യപ്പെടുത്തുന്നതും ആയിരിക്കും. ഭോഷന്റെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതും ധാരാളം വക്രതയുള്ളതും ആയിരിക്കും.


ചൈനയില്‍ ഒരു മനുഷ്യന്‍ തന്റെ വീട്ടിലേക്കാവശ്യമായ വെള്ളം വളരെ ദൂരെയുള്ള അരുവിയില്‍ നിന്നുമാണ്‌ കോരിയിരുന്നത്. ഒരു കമ്പിന്റെ രണ്ടറ്റത്തും ഓരോ കുടം കെട്ടിത്തൂക്കി അതില്‍ വെള്ളം നിറച്ച് തോളില്‍ വെച്ചാണ്‌ കൊണ്ടുവന്നിരുന്നത്. അതില്‍ ഒരു കലത്തിന്‌ പൊട്ടലുണ്ടായിരുന്നതിനാല്‍ വീട്ടിലെത്തുമ്പോഴേക്കും പകുതി വെള്ളം നഷ്ടപ്പെട്ടിരിക്കും. മറ്റേ കുടം നല്ലതായിരുന്നതിനാല്‍ അതിലെ വെള്ളം ഒട്ടും നഷ്ടപ്പെടില്ലായിരുന്നു.

ഈ സ്ഥിതി രണ്ടു വര്‍ഷത്തോളം തുടര്‍ന്നുപോന്നു. എല്ലാ ദിവസവും അയാള്‍ തന്റെ വീട്ടിലേക്ക് ഒന്നര കലം വെള്ളം എത്തിച്ചുകൊണ്ടിരുന്നു. നല്ല കലം തന്റെ നേട്ടത്തില്‍ അഭിമാനിക്കുകയും താന്‍ നന്നായി നിര്‍മ്മിക്കപ്പെട്ടതില്‍ അഹങ്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊട്ടക്കലം തന്റെ ദുര്‍വിധിയില്‍ ദുഖിക്കുകയും ലജ്ജിക്കുകയും ചെയ്തിരുന്നു. തന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പകുതി മാത്രം നിറവേറ്റപ്പെദുന്നതില്‍ അതിനു നിരാശയും ഉണ്ടായിരുന്നു.


തികഞ്ഞ പരാജയം എന്നു തോന്നിയ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം അരുവിയുടെ കരയില്‍ വെച്ച് അത് വെള്ളക്കാരനോടു ഇപ്രകാരം പറഞ്ഞു: "എനിക്ക് എന്നെക്കുറിച്ചുതന്നെ ലജ്ജ തോന്നുന്നു, എന്നോടു ക്ഷമിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. എന്റെ വശത്തുള്ള ഈ പൊട്ടല്‍ കാരണം പകുതി വെള്ളം മാത്രമേ എനിക്കു വീട്ടിലെത്തിക്കാന്‍ സാധിക്കുന്നുള്ളു. എന്റെ കുഴപ്പം കാരണം നീ ഈ ജോലി എല്ലാം ചെയ്യേണ്ടിവരുന്നു. നിന്റെ അധ്വാനത്തിന്റെ മുഴുവന്‍ പ്രയോജനവും നിനക്കു കിട്ടുന്നുമില്ല."

വെള്ളം കോരുന്ന മനുഷ്യന്‍ കലത്തോടു പറഞ്ഞു: "നീ ശ്രദ്ധിച്ചിട്ടുണ്ടോ നിന്റെ വശത്തുമാത്രം വഴിനീളെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നതും മറ്റെ കലത്തിന്റെ വശം തരിശായി കിടക്കുന്നതും? ഞാന്‍ നിന്റെ ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞിരുന്നു എന്നതാണതിനു കാരണം. അതുകൊണ്‍ട് നിന്റെ വശത്ത് വഴിയോരത്ത് ഞാന്‍ ചെടികളുടെ വിത്തുകള്‍ പാകി. നമ്മള്‍ തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ നീ അതിനെയെല്ലാം നനയ്ക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പൂക്കള്‍കൊണ്ടാണ്‌ ഞാന്‍ എന്റെ മേശപ്പുറം അലങ്കരിക്കുന്നത്. നീ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അല്ലായിരുന്നുവെങ്കില്‍ എന്റെ വീടിനൊരിക്കലും ആ ഭംഗി കിട്ടില്ലായിരുന്നു."

നമുക്കോരോരുത്തര്‍ക്കും നമ്മുടേതു മാത്രമായ ബലഹീനതകള്‍ ഉണ്ട്. നാമെല്ലാം പൊട്ടക്കലങ്ങളാണ്‌. നമ്മുടെയെല്ലാം പൊട്ടലുകളും ചോര്‍ച്ചകളുമാണ്‌ ഒന്നിച്ചുള്ള നമ്മുടെ ജീവിതത്തെ രസകരവും പ്രയോജനകരവും ആക്കുന്നത്. ഓരോരുത്തരെയും അവര്‍ ആയിരിക്കുന്ന നിലയില്‍ സ്വീകരിക്കുകയും അവരിലുള്ള നന്മ കണ്ടെത്താന്‍ ശ്രമിക്കുകയും ആണു വേണ്ടത്. വഴക്കമുള്ളവര്‍ ഭാഗ്യവാന്മാര്‍, കാരണം അവര്‍ ഒരിക്കലും വളഞ്ഞ് അവരുടെ രൂപം നഷ്ടപ്പെടുകയില്ല. നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ വ്യത്യസ്ഥരായ ആളുകളെയും അംഗീകരിക്കുവാന്‍ മറക്കരുത്. (കടപ്പാട്)

വിസ്മയാവഹമായ പരാജയം

Posted by Mathew Palathunakal Wednesday, September 2, 2009


യാക്കോബ് ഓടുകയായിരുന്നു!

ആദ്യം അവന്റെ പിതാവിന്റെ മുമ്പില്‍ നിന്ന്, പിന്നെ സഹോദരന്റെ മുമ്പില്‍നിന്ന്, ഒടുവില്‍ അമ്മായിയപ്പനായ ലാബാന്റെ മുമ്പില്‍നിന്നും. മടങ്ങിവരും വഴി ഇനി ഓടാന്‍ കഴിയാത്തവിധം അവന്‍ ഏശാവിന്റെ മുമ്പില്‍ അകപ്പെട്ടു. ഇവിടെയാണു നാം യാക്കോബിന്റെ പ്രതിസന്ധി കാണുന്നത്. കൗശലത്തിന്റേയും തന്ത്രങ്ങളുടേയും ഒരു പുരുഷായുസ്സ് അവന്റെ പിമ്പിലുണ്ട്. എങ്കിലും നിസ്സഹായനായി യാക്കോബ് തനിയേ ശേഷിച്ചു. ആദ്യമായി ഭയം അവനെ ഗ്രസിച്ചു. ലൂസില്‍ തനിയേ രാത്രി കഴിച്ചുകൂട്ടിയപ്പോഴൊന്നും അവന്‍ ഭയന്നില്ല. ഏശാവിന്റെ കോപവും അവനു വിഷയമല്ലായിരുന്നു. എന്നാല്‍ ഇപ്പൊള്‍ യാക്കോബ് ശരിക്കും ഭയന്നു. അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.

ഫ്രെഡറിക് ബ്യുക്നെര്‍ തന്റെ മാഗ്നിഫിഷന്റ് ഡിഫീറ്റ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കുക: ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഒരു പുരുഷന്‍ ചാടിവീണു. അവന്‍ യാക്കോബിനെ വട്ടം പിടിച്ചു, ഇരുവരും നിലത്തുവീണു. ഇരുട്ടില്‍ ഇരു ശരീരങ്ങളും ഏറ്റുമുട്ടി. എതിരാളിയുടെ മുഖം ഭയാനകമായിരുന്നു, അതിലേറെയായിരുന്നു അയാളുടെ ശക്തി. ഒരു മനുഷ്യന്‌ അന്യമായിരുന്ന ശക്തിയായിരുന്നു അത്. രാത്രി മുഴുവനും പ്രഭാതം വരെ അവര്‍ മല്ലടിച്ചുകൊണ്ടിരുന്നു. പ്രഭാതത്തില്‍ ഒരു അത്ഭുതം സംഭവിക്കുവാന്‍ പോകുന്നു എന്നു തോന്നി. യാക്കോബ് ജയിച്ചു കയറുകയാണ്‌. പ്രഭാതമാകുമ്മുമ്പ് തന്നെ വിടുവാന്‍ അവന്‍ യാക്കോബിനോട് യാചിച്ചു. എന്നാല്‍ പെട്ടെന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്.

പെട്ടെന്നവന്‍ യാക്കോബിന്റെ തുടയുടെ തടം തൊട്ടു. അടുത്ത നിമിഷം നിസ്സഹായനായി, കാല്‍ ഉളുക്കിയവനായി യാക്കോബ് നിലത്തുവീണു. ഇതിങ്ങനെ മാത്രമേ സംഭവിക്കൂ എന്നും യാക്കോബിന്റെ ബലം മുഴുവനും ചോര്‍ന്നുപോകും വരെ ദൂതന്‍ അവനെ അനുവദിക്കുക ആയിരുന്നു എന്നും നമുക്കറിയാം. അവന്‍ യഥാര്‍ത്ഥത്തില്‍ തോറ്റു എന്നെ അവനറിയണമായിരുന്നു. അവന്റെ കുശാഗ്രബുദ്ധിയല്ല അവനിതു നേടിക്കൊടുത്തതെന്ന് അവനറിയണമായിരുന്നു. എങ്കിലും യാക്കോബ് പിടി വിട്ടില്ല, പക്ഷേ അത് പോരിന്റെ ആയിരുന്നില്ല, മറിച്ച് ആവശ്യതിന്റെ മുങ്ങിത്താഴുന്ന മനുഷ്യന്റെ പിടുത്തം ആയിരുന്നു.

എതിരാളിയുടെ മുഖം കാണാന്‍ പാകത്തില്‍ സൂര്യന്‍ ഉദിച്ചു. അവന്‍ കണ്ടത് മരണത്തേക്കാള്‍ ഭയാനകമായിരുന്നു-അതു സ്നേഹത്തിന്റെ മുഖമായിരുന്നു. അതു വിശാലവും ശക്തവും കഷ്ടതയാല്‍ പാതി തകര്‍ന്നതും എന്നാല്‍ സന്തോഷത്താല്‍ ജ്വലിക്കുന്നതും ആയിരുന്നു. യാക്കോബ് അവനോടു കെഞ്ചി, "എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ വനിന്നെ വിടുകയില്ല." തന്റെ കൗശലത്താലൊ ശക്തിയാലോ നേടാവുന്ന ഒരു അനുഗ്രഹം അല്ല അവനു വേണ്ടത് മറിച്ച് ദാനമായി ലഭിക്കുന്ന അനുഗ്രഹമാണ്‌ അവനാഗ്രഹിച്ചത്. (Frederick Buechner, The Magnificent Defeat, Sanfrancisco: HarperCollins, 1966, pp. 17-18)

അവന്റെ ഓട്ടം നിന്നു, അവന്റെ ഭയം മാറി. പിന്നീടൊരിക്കലും യാക്കോബ് ഭയന്നില്ല. അവന്‍ കാണേണ്ടവനെ കണ്ടു. അതെ നമുക്കും വേണ്ടത് ഒരു കണ്ടുമുട്ടലാണ്‌. ഒരു വിസ്മയാവഹമായ പരാജയം!


ഒരു അപ്പനും മകനും തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയില്‍ കൃഷി ചെയ്തു ജീവിച്ചിരുന്നു. വര്‍ഷത്തില്‍ അനേക പ്രാവശ്യം അവര്‍ തങ്ങളുടെ വിളവുകളുമായി പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. പിതാവു വളരെ ശാന്തനും എല്ലാം സാവധാനം ചെയ്യുന്നവനും മകന്‍ അക്ഷമനും തിടുക്കക്കാരനും ആയിരുന്നു.

ഒരിക്കല്‍ അവര്‍ തങ്ങളുടെ വിളവുകള്‍ വണ്ടിയില്‍ കയറ്റി അതിരാവിലെ ചന്തയിലെക്കു പുറപ്പെട്ടു. അതിവേഗത്തില്‍ പകലും രാത്രിയും യാത്ര ചെയ്താല്‍ അടുത്ത ദിവസം രാവിലെ പട്ടണത്തില്‍ എത്താമെന്നു മകന്‍ കണക്കു കൂട്ടി. അതനുസരിച്ച് അവന്‍ കാളകളെ അതിവേഗം ഓടിച്ചു. "പതുക്കെ പോകൂ മകനേ, നിനക്കു കൂടുതല്‍ കാലം ജീവിക്കാം" പിതാവു പറഞ്ഞു.
"പക്ഷേ എല്ലാവര്‍ക്കും മുന്‍പേ ചന്തയില്‍ എത്തിയാല്‍ നമുക്കു കൂടുതല്‍ വിലയ്ക്കു സാധനങള്‍ വില്‍ക്കാന്‍ കഴിയും" മകന്‍ പറഞ്ഞു. പിതാവു മറുപടി പറഞ്ഞില്ല. സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചു. മകന്‍ കാളകളെ അടിക്കുകയും അതിവേഗം പോകാന്‍ ഉത്സാഹിപ്പിക്കുകയും ചെയ്തു.

നാലു മണിക്കൂര്‍ കഴിഞ്ഞ് അവര്‍ ഒരു കുടിലിന്റെ മുന്‍പിലെത്തി. "ഇതു നിന്റെ അമ്മാവന്റെ വീടാണ്‌. നമുക്കൊന്നു കയറിയിട്ടു പോകാം". പിതാവു പറഞ്ഞു. "ഇപ്പോള്‍ തന്നെ ഒരു മണിക്കൂര്‍ വൈകി. നമുക്കു പോകാം." മകന്‍ ദേഷ്യപ്പെട്ടു. "എന്നാല്‍ പിന്നെ ചില മിനിറ്റുകള്‍ സാരമില്ല" പിതാവ് ഇറങ്ങിക്കഴിഞ്ഞു. അളിയനുമായി സല്ലപിച്ച് ഒരു മണിക്കൂര്‍ കടന്നുപോയി. തുടര്‍ന്നുള്ള യാത്രയില്‍ പിതാവാണ്‌ കാളകളെ നയിച്ചത്. വഴി രണ്ടായി പിരിയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ പിതാവു വലത്തേക്കു തിരിച്ചു. "ഇടതു വശത്തെ വഴിയാണ്‌ എളുപ്പം" മകന്‍ പറഞ്ഞു. "എനിക്കറിയാം. പക്ഷേ ഈ വഴി മനോഹരമാണ്‌" പിതാവു പറഞ്ഞു. "സമയത്തിന്‌ ഒരു വിലയുമില്ലേ?" മകന്‍ അക്ഷമനായി ചോദിച്ചു.
"ഞാന്‍ സമയത്തെ ബഹുമാനിക്കുന്നു. അതുകൊണ്ട് അതു പൂര്‍ണ്ണമായും ആസ്വദിക്കണമെന്നു ഞാനാഗ്രഹിക്കുന്നു." പിതാവു ശാന്തനായി പറഞ്ഞു. അദ്ദേഹം പ്രക്രുതി ഭംഗി ആസ്വദിച്ച് പതുക്കെ കാളകളെ നടത്തി. നല്ല ഒരു പൂന്തോട്ടത്തിനരികില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. "നമുക്കിന്ന് ഇവിടെ ഉറങ്ങാം."
"ഇനി മേലാല്‍ ഞാന്‍ അച്ചന്റെ കൂടെ യാത്രചെയ്യുകയില്ല" മകന്‍ പറഞ്ഞു. അയാള്‍ വെളുക്കുവോളം അക്ഷമനായി ഉറങ്ങാതെ കിടന്നു. പിതാവ് ആകാശത്തിലെ നക്ഷത്രങളെ കണ്ടും കുളിര്‍കാറ്റേറ്റും കിടന്ന് അറിയാതെ ഉറങ്ങിപ്പോയി.

സൂര്യന്‍ ഉദിക്കും മുന്‍പെ മകന്‍ പിതാവിനെ ഉണര്‍ത്തി. അവര്‍ യാത്ര തുടര്‍ന്നു. ഒരു മൈല്‍ പോയിക്കാണും, മറ്റൊരു വണ്ടി ചെളിയില്‍ താണു കിടക്കുന്നത് അവര്‍ കണ്ടു. "നമുക്കയാളെ സഹായിക്കാം" പിതാവു പറഞ്ഞു. മകനു കലി കയറി, "ഇനിയും സമയം കളയാനോ?"
"ശാന്തനാകൂ മകനേ ... നിനക്കും ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കവുന്നതേയുള്ളു. നാം മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കണം. അതു മറക്കരുത്." മകന്‍ മിണ്ടിയില്ല.

ആ വണ്ടി വലിച്ച് റോഡില്‍ കയറ്റിയപ്പോള്‍ എട്ടുമണിയായി. പെട്ടെന്ന് ഒരു വലിയ മിന്നല്‍ ആകാശത്തെ ഭേദിച്ചു. തുടര്‍ന്നു കാതടപ്പിക്കുന്ന ഒരു ശബ്ദവും കേട്ടു. ആകാശം കറുത്തിരുണ്ടു. "പട്ടണത്തില്‍ വലിയ മഴയാണെന്നു തോന്നുന്നു" പിതാവു പറഞ്ഞു. "നാം വേഗം പോയിരുന്നു എങ്കില്‍ ഇപ്പോഴിതെല്ലാം വിറ്റു തീര്‍ന്നേനേ." മകന്‍ പല്ലിറുമ്മി.
"സാരമില്ല, നിനക്കു കൂദുതല്‍ കാലം ജീവിക്കാം. നിനക്കു ജീവിതം കൂടുതല്‍ കാലം ആസ്വദിക്കാം" പിതാവു പറഞ്ഞു.
പട്ടണത്തിനു സമീപത്തുള്ള മലമുകളില്‍ അവര്‍ എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. അവര്‍ അവിടെ നിന്നു താഴേക്കു വളരെ സമയം നോക്കിനിന്നു. രണ്ടുപേരും ഒന്നും പറഞ്ഞില്ല. ഒടുവില്‍ പിതാവിന്റെ തോളില്‍ കൈവെച്ചിട്ടു മകന്‍ പറഞ്ഞു "അച്ചന്‍ പറഞ്ഞത് എനിക്കിപ്പോള്‍ മനസ്സിലായി."

അവര്‍ തങ്ങളുടെ വണ്ടി തിരിച്ച് ഒരിക്കല്‍ ഹിരോഷിമാ ആയിരുന്ന പട്ടണത്തില്‍നിന്നും സാവധാനം നടന്നു നീങ്ങി.


(From Come Before Winter by Charles Swindoll)

കാല്‍പ്പാടുകള്‍

Posted by Mathew Palathunakal Friday, August 21, 2009


ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു.

ഞാന്‍ എന്റെ കര്‍ത്താവിനൊപ്പം കടല്‍തീരത്തു നടക്കുകയായിരുന്നു.
ഇരുണ്ട ആകാശത്തില്‍ എന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.
ഓരോ ദൃശ്യങ്ങളിലും രണ്ടു പേരുടെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിരിക്കുന്നതു ഞാന്‍ കണ്ടു. ഒന്ന്‌ എന്റേതും ഒന്ന്‌ എന്റെ കര്‍ത്താവിന്റെതും.

എന്റെ ജീവിതത്തിലെ അവസാന ദൃശ്യം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മണലിലെ കാല്‍പ്പാടുകളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ജോഡി കാല്‍പ്പാടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും താണതും ദുഃഖകരവുമായ സമയങ്ങളായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

ഇതെന്നെ ആശയക്കുഴപ്പത്തിലാക്കി. ഞാന്‍ കര്‍ത്താവിനെ ചോദ്യം ചെയ്തു, കര്‍ത്താവേ ഞാന്‍ അങ്ങയെ അനുഗമിക്കാന്‍ തീരുമാനിച്ചപ്പോള്‍ അങ്ങ്‌ എന്റെ എല്ലാവഴികളിലും എന്നോടു കൂടെ നടക്കാമെന്നും എന്നോടു സംസാരിക്കാമെന്നും വാക്കു പറഞ്ഞിരുന്നതല്ലേ. എന്നാല്‍ എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടത്തില്‍ ഞാന്‍ ഒരാളുടെ കാല്‍പ്പാടുകള്‍ മാത്രമേ കാണുന്നുള്ളു.

എനിക്കു അങ്ങയുടെ സാന്നിധ്യം ഏറ്റവുമാവശ്യമായിരുന്ന സമയത്ത്‌ അങ്ങ്‌ എന്നെ വിട്ടുപോയതെന്തെന്നെനിക്കു മനസ്സിലാകുന്നില്ല.
അവന്‍ മന്ത്രിച്ചു, എന്റെ പ്രിയപ്പെട്ട പൈതലേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിന്നെ ഒരുനാളും, നിന്റെ പരിശോധനയിലും പ്രതിസന്ധികളിലും ഒരിക്കലും ഉപേക്ഷിക്കുകയില്ല. നീ ഒരാളുടെ മാത്രം കാല്‍പ്പാടുകള്‍ കണ്ടപ്പോള്‍,
അപ്പോള്‍ ഞാന്‍ നിന്നെ തോളില്‍ വഹിക്കുകയായിരുന്നു.

മാര്‍ഗരറ്റ്‌ ഫിഷ്ബാക്ക്‌ പവേഴ്സ്‌

മുത്തുകള്‍ ഉണ്ടാകുന്നത്

Posted by Mathew Palathunakal Saturday, August 15, 2009


സമുദ്രത്തില്‍ മുത്തുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമോ? സമുദ്രത്തിലുള്ള ഒരു തരം കക്കായിലാണ് അതുണ്ടാകുന്നത്. ഒയിസ്റ്റെര്‍ എന്നറിയപ്പെടുന്ന ഈ കക്കാകളുടെ ഉള്ളിലുള്ള മാംസളമായ ഭാഗം വളരെ മൃദുവാണ് . ഈ മാംസത്തില്‍ അറിയാതെ ഭക്ഷണത്തിന്റെ അവശിഷ്ടം കടന്നാല്‍ അതിനു വല്ലാതെ വേദനിക്കും. എങ്കിലും
ഭക്ഷണത്തിന്റെ
അവശിഷ്ടത്തെ പുറത്ത് കളയാന്‍ അതിനു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അകത്തിരിക്കുന്ന ഈ വസ്തു ഉളവാക്കുന്ന വേദന സഹിക്കുകയല്ലാതെ അതിനു ഒന്നും ചെയ്യാന്‍ കഴികയില്ല. ഓരോ ചെറിയ ചലനത്തിലും അത് വേദനപ്പെട്ടുകൊണ്ടിരിക്കും. ഉടന്‍ തന്നെ ഈ ജീവി രണ്ടു സ്രവങ്ങള്‍ പുറപ്പെടുവിക്കും. അരഗിനിട്ടെ, കങ്ങ്കിയൂലിന്‍ എന്നിവയാണ് ആ സ്രവങ്ങള്‍. അത് ഈ അവശിഷ്ടത്തിന് ചുറ്റും പോതിഞ്ഞു കട്ടിയുള്ള ഒരു ആവരണമായി മാറും. കാത്സ്യം കാര്‍ബനെട്ടിന്റെ ഈ ആവരണം പതുക്കെ വലുതാകാന്‍ ആരംഭിക്കും. ഒടുവില്‍ ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് നല്ല മിനുസവും തിളക്കവും ഉള്ള മുത്തായി മാറും. അതെ ആ കട
ല്‍ ജീ
വിയുടെ വേദനയില്‍ നിന്നുമാണ് നമ്മെ സന്തോഷിപ്പിക്കുന്ന മുത്തുകള്‍ ലഭിക്കുന്നത്‌.

നിങ്ങളുടെ വേദന, ഒരുപക്ഷെ നിങ്ങള്‍ അതിനു കാരണക്കാര്‍ അല്ലെങ്ങ്കിലും, ചിലരെ സന്തോഷിപ്പിക്കുന്ന മുത്തുകള്‍ ആയി രൂപന്തരപ്പെടുകതന്നെ ചെയ്യും.

ഓര്‍ക്കുക, പതിനായിരത്തില്‍ ഒരു ജീവിയില്‍ മാത്രമേ മുത്തു കാണപ്പെടുന്നുള്ളൂ. അതെ, നിങ്ങള്‍ ഒരു അപൂര്‍വ ജീവി തന്നെ.
മാത്യു പാല
(
ത്തുങ്കല്‍)


അവന്റെ പദ്ധതി

Posted by Mathew Palathunakal Monday, August 10, 2009


അവന്റെ പദ്ധതി
നമ്മുടെ രക്ഷകന് ഒരു മികവാര്‍ന്ന പദ്ധതിയുണ്ട്
അവന്റെ "മികച്ചതില്‍" ആശ്രയിക്കുന്നവര്‍ക്കായി
സന്തോഷത്തിനും അനുഗ്രഹത്തിനും ഒപ്പം
പരീക്ഷകളും ശോധനകളും ഹൃദയ വേദനകളും
നിങ്ങള്‍ക്കുണ്ടാകും
പക്ഷെ ഏറ്റവും മികച്ചത് അവന്‍ അറിയുന്നു!

ദൈവത്തിന്റെ വഴിയെപ്പോഴും സമ്പൂര്‍ണം
അവന്റെ ജ്ഞാനം ഒരിക്കലും പഴകുന്നില്ല
പരീക്ഷകളിലും ശോധനകളിലും അവന്റെ അത്ഭുതം നിങ്ങള്‍ കാണും
അവന്റെ സമ്പൂര്‍ണ പദ്ധതി നിങ്ങള്‍ അറിയും
അവന്റെ നിയന്ത്രണത്തില്‍ നിങ്ങള്‍ വിശ്രമിക്കും

അവന്റെ സ്നേഹ ഹൃദയം മുകളില്‍നിന്നു കാണുന്നു
നിങ്ങളുടെ പാദങ്ങള്‍ പോകേണ്ട പാതകള്‍
ഒരു തവണ ഒരു ചുവട്, അവന്റെ കരം നിങ്ങളുടെതില്‍
അവന്റെ ഹിതം നിങ്ങള്‍ മറക്കുകില്ല
സമ്പൂര്‍ണമായി സമര്‍പ്പിച്ചാല്‍, അവന്റെ വിളിയെ അനുസരിച്ചാല്‍
അവന്‍ കൈവിടുകയില്ല!
- ഗ്ലാഡിസ് എം. ബോവ്മാന്‍

Read My New Book

Read My New Book

യേശുക്രിസ്തു

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നെ.

To Read Malayalam Fonts

Click the above link and install the program in your computer. If it doesn't work follow the step by step instructions below.

  1. Download the latest unicode font AnjaliOldLipi and save in Windows Font folder.
  2. Restart the Computer.
  3. In Internet Explorer go to Tools, Internet Options, Fonts, Select Malayalam from the pull down menu and select AnjaliOldLipi as the font.

Use the best Browser

Best view in Google Chrome, Internet Explorer, Mozilla's Firefox. There may be difficulty in Opera. You can download these browsers free.

ARE YOU SAVED?

If you do not know Jesus Christ as your Saviour, you can now!
  • God knows you and loves you and has a plan for you (John 3:16; 10:10)
  • Man is sinful and separated from God (Romans 3:23)
  • Sin has its price and that is death (Romans 6:23)
  • But Jesus paid the price. He died on the cross in your stead (Romans 5:8) that you will live.
  • Salvation is free (Ephesians 2:8-9) for those who accept it.
  • You must accept what Jesus has done for you and receive Him as your Saviour (John 14:6; 1:12; Revelation 3:20).
  • Pray: "Heavenly Father, forgive me of my sins. Jesus, come into my life. Lord, I give myself to you. Help me to live for you. Thank you. In the name of Jesus, amen."
  • Read you Bible daily, and pray to your heavenly father for the needs of life.