സദൃശ വാക്യങ്ങള്‍ 10:31
അടുത്തകാലത്ത് നടന്ന ഒരു പഠനം രസകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നു. ഒരു സാധാരണ മനുഷ്യന് ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരത്തിനു വേണ്ടി ചിലവഴിക്കുന്നു. മിക്കയാളുകളും ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ 50 പേജുവരുന്ന ഒരു പുസ്തകം നിറയ്ക്കാന്‍ മതിയായതാണ്. ഒരു വര്‍ഷം ഒരാള്‍ പറയുന്ന വാക്കുകള്‍ക്കുള്ള വകയുണ്ട്.
നാം പറയുന്ന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍, നമ്മുടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ എത്രയും മോശമായതാ യിരുന്നുവേന്ന് നമുക്കു തന്നെ ബോധ്യപ്പെട്ടേനെ.
ഈ അദ്ധ്യായത്തില്‍ 11 വാക്യങ്ങളില്‍ ബുദ്ധിമാന്റെയും മൂഢന്റെയും വാക്യങ്ങളെ താരതമ്യപ്പെടുത്തുന്നുണ്ട്.
- കല്പനകളെ കൈക്കൊള്ളുന്നു (10:8)
- ജ്ഞാനി കല്പനകള് കൈക്കൊള്ളുകയും അനുസരിക്കുകയും ചെയ്യു മ്പോള്‍ ഭോഷന് അവ നിരസിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
- ജീവന്റെ ഉറവ (10:11)
- നീതിമാന്റെ വാക്കുകള്‍ ജീവന് പ്രദാനം ചെയ്യുമ്പോള്‍ ഭോഷന്റെ അധരം അവനെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
- പരിജ്ഞാനം അടക്കിവെയ്ക്കുന്നു (10:14,19)
ജ്ഞാനി പരിജ്ഞാനം അടക്കി വെയ്ക്കുന്നു. ഭോഷന് തന്റെ അല്പ ജ്ഞാനം പ്രസിദ്ധമാക്കി അപകടത്തില്‍ പെടുന്നു.- ജ്ഞാനം പകരുന്നു (10:31)
- നീതിമാന്റെ വാക്കുകള്‍ ജ്ഞാനം മുളപ്പിക്കുന്നതാണ്. മറ്റുള്ളവരും ജ്ഞാനം പ്രാപിക്കും. ഭോഷന്റെ നാവ് അവനു തന്നെ ദോഷം ചെയ്യും.
- ശരിയും തെറ്റും തിരിച്ചറിയുന്നു (10:32)
- നീതിമാന് താന്‍ സംസാരിക്കേണ്ടത് എന്താണെന്ന് മനസിലാക്കുന്നു. ഭോഷന് തനിക്ക് തോന്നുന്നത് വിളിച്ചു പറയുന്നു.
- മറ്റുള്ളവരെ പോഷിപ്പിക്കും (10:21)
- നീതിമാന്റെ വാക്കുകള്‍ കേള്‍വിക്കാരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതാണ്. ഭോഷന്റെ വാക്കുകള്‍ നിരാശപ്പെടുത്തുകയും അധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ നീതിമാന്മാരുടെ (ബുദ്ധിമാന്മാരുടെ) വാക്കുകള്‍ ചുരുക്കവും സന്ദര്‍ഭത്തിനിണങ്ങിയതും, ഫലകരവും ജീവന് പകരുന്നതും ധൈര്യപ്പെടുത്തുന്നതും ആയിരിക്കും. ഭോഷന്റെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതും ധാരാളം വക്രതയുള്ളതും ആയിരിക്കും.