
ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു.ഞാന്‍ എന്റെ കര്‍ത്താവിനൊപ്പം കടല്‍തീരത്തു നടക്കുകയായിരുന്നു.ഇരുണ്ട ആകാശത്തില്‍ എന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.ഓരോ ദൃശ്യങ്ങളിലും രണ്ടു പേരുടെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിരിക്കുന്നതു ഞാന്‍ കണ്ടു. ഒന്ന് എന്റേതും ഒന്ന് എന്റെ കര്‍ത്താവിന്റെതും.എന്റെ ജീവിതത്തിലെ അവസാന ദൃശ്യം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മണലിലെ കാല്‍പ്പാടുകളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ജോഡി കാല്‍പ്പാടുകള്‍...